തിരുവനന്തപുരം: കേരള സർക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ തെലുങ്ക് സംസ്കൃതിക വേദിയുമായി ചേർന്ന് തെലങ്കാനയിലെ പുതുവത്സരാഘോഷമായ ഉഗാദി ആഘോഷിച്ചു. ഈ വർഷത്തെ വർഷനാമമായ ശുഭഋതുവിന്റെ പേരിൽ ആരംഭിച്ച സാംസ്‌കാരിക കൂട്ടായ്മയിൽ തെലുങ്ക് സംസ്കൃതിക സംഘം പ്രസിഡന്റ് എം. യഗ്നനാരായണ, സെക്രട്ടറി കിഷോർ നാഥ്, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സിന്ദൂരി, വെങ്കിടേശ്വരലു എന്നിവർ സംസാരിച്ചു. തുടർന്ന് തെലങ്കാനയുടെ തനത് നൃത്തരൂപങ്ങളായ ലംബാടി, തപ്പട്ടഗുലു, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം തുടങ്ങിയ അവതരണങ്ങൾ അരങ്ങേറി. ഒപ്പം തെലങ്കാനയുടെ തനത് രുചിക്കൂട്ടുകളുമായി വൈവിധ്യമാർന്ന ഭക്ഷ്യമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.