ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: ശരത് കുമാര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ടി.ടി.സി-ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) ചാമ്പ്യന്‍ഷിപ് സീരീസിന്‍റെ ആദ്യ പതിപ്പിന് തിങ്കളാഴ്ച തുടക്കം. ടെന്നിസ് ക്ലബില്‍ (ടി.ടി.സി) നടക്കുന്ന ടൂര്‍ണമെന്‍റില്‍ അണ്ടര്‍ 18 വിഭാഗത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് പങ്കെടുക്കുന്നത്. പഞ്ചദിന ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന്​ വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിങ്​ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി എന്നിവര്‍ സന്നിഹിതരായിരിക്കും. രണ്ടു വര്‍ഷം മുമ്പ്​ ദുബൈയിലെ റോഡപകടത്തില്‍ ജീവന്‍പൊലിഞ്ഞ ഏകമക‍ന്‍റെ സ്മരണാര്‍ഥം ആനന്ദ് കുമാര്‍ - രാജേശ്വരി പ്രസാദ് ദമ്പതികള്‍ രൂപവത്​കരിച്ച ശരത് കുമാര്‍ നമ്പ്യാര്‍ ഫൗണ്ടേഷനാണ് ടൂര്‍ണമെന്‍റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദം നേടിയ ബഹുമുഖ പ്രതിഭയായ ശരത്തിന് ടെന്നിസില്‍ പ്രത്യേക അഭിരുചിയുണ്ടായിരുന്നു. രാജ്യത്തെ മികച്ച റാങ്കിങ്ങിലുള്ള കളിക്കാരാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നതെന്ന് ടി.ടി.സി ഓണററി സെക്രട്ടറി ആര്‍. ജയപ്രകാശ് പറഞ്ഞു. ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.