ഡോ. എം.കെ. മുനീറിനും മാതൃഭൂമി ബുക്സിനും വയലാർ രാമവർമ സാംസ്കാരികവേദി പുരസ്കാരം

തിരുവനന്തപുരം: പ്രസാധക മേഖലയിലെ മികവിനുള്ള വയലാർ രാമവർമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. എം.കെ. മുനീർ (ഒലിവ് ബുക്സ്) ആണ് മികച്ച പ്രസാധകൻ. രണ്ടാമത്തെ പ്രസാധകൻ: മണിശങ്കർ ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്. മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം: അച്ഛൻ അനുഭവം- പ്രതാപൻ തായാട്ട് (ഹരിതം ബുക്സ്). സംഗീത കൃതികളുടെ പ്രസാധനത്തിലൂടെ ഭാഷയിൽ പാട്ടെഴുത്തിന് നൽകുന്ന പ്രോത്സാഹനത്തെ മുൻനിർത്തി മാതൃഭൂമി ബുക്സിന് പ്രത്യേക പുരസ്കാരം നൽകാനും തീരുമാനിച്ചതായി വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്‍റ്​ ഡോ. ജി. രാജ്മോഹനും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു. ഏപ്രിൽ 24 ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വയലാർ രാമവർമ സാംസ്കാരിക ഉത്സവത്തിൽ അവാർഡുകൾ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.