പാസഞ്ചര്‍, മെമു ട്രെയിനുകൾ പുനരാരംഭിക്കാൻ നിർദേശം

തിരുവനന്തപുരം: കോവിഡ് കാലത്ത് നിര്‍ത്തിയ എല്ലാ പാസഞ്ചര്‍, മെമു ട്രെയിനുകളുടെയും സർവിസ്​ പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനായക് കുമാര്‍ തൃപാഠി നിർദേശം നല്‍കിയതായി കൊടിക്കുന്നിൽ സുരേഷ്​ എം.പി അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ സ്റ്റാന്‍ഡിങ്​ കമ്മിറ്റി യോഗത്തില്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ കോച്ച് വിഭാഗം എക്സി. ഡയറക്ടര്‍ മനീന്ദര്‍ സിങ്​ ഭാട്ടിയക്ക് ചെയർമാൻ അടിയന്തര നിർദേശം നല്‍കി. അദ്ദേഹം സതേണ്‍ റെയില്‍വേ ചീഫ് ട്രാഫിക് മാനേജറെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ പാസഞ്ചര്‍, മെമു ട്രെയിനുകളും പുനരാരംഭിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.