വൈസ്​ ചാൻസലറെ സന്ദർശിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയുമായി അക്കാദമിക സഹകരണത്തിനായി മാലദ്വീപ് കോൺസുലേറ്റ് ജനറൽ അമിനാഥ് അബ്ദുല്ല ദിദി സർവകലാശാല വൈസ്​ ചാൻസലർ പ്രഫ. ഡോ. വി.പി. മഹാദേവൻപിള്ളയെ സന്ദർശിച്ചു. മാലദ്വീപിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരള സർവകലാശാല പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പ്രവേശനം ലഭിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കാനും അന്തർദേശീയ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം, സമുദ്ര-വിനോദസഞ്ചാര പഠനം തുടങ്ങിയ മേഖലകളിൽ യോജിച്ച ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുമുള്ള പദ്ധതികൾ ആവിഷ്കരിക്കാനും കോൺസൽ ജനറൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.