കാട്ടാക്കട: ജനവാസമേഖലകളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കുറ്റിച്ചൽ പഞ്ചായത്തിൽ . വൈകീട്ട് നാലിന് പേഴുംമൂട് മുതൽ കാപ്പുകാട് ആനപരിപാലന കേന്ദ്രം വരെയാണ് മനുഷ്യച്ചങ്ങല. അഞ്ചിന് കോട്ടൂർ ജങ്ഷനിൽ പൊതുസമ്മേളനം. പഞ്ചായത്തിലെ കോട്ടൂർ വാർഡ് പ്രദേശം പൂർണമായും കള്ളിയൽ, എലിമല, ചോനംപാറ വാർഡുകളിലെ കുേറയേറെ പ്രദേശവും കരട് നിർദേശനമനുസരിച്ച് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടും. പ്രതിഷേധത്തിൽ അടൂർ പ്രകാശ് എം.പി, ജി. സ്റ്റീഫൻ എം.എൽ.എ എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.