കല്ലമ്പലം: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുടവൂരിൽ പൊതുവിതരണ കേന്ദ്രം റദ്ദുചെയ്യാനെത്തിയ ഉദ്യോഗസ്ഥർ നടപടി നിർത്തിവെച്ചു മടങ്ങി. റേഷൻകട അടച്ചു പൂട്ടുന്നതിനെതിരെ കാർഡുടമകളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ താൽക്കാലികമായി നടപടികൾ നിർത്തി മടങ്ങിയത്. റേഷൻ കടയിലെ ക്രമക്കേടുകളെ തുടർന്ന് അധികൃതരുടെ നിർദേശ പ്രകാരം 2011ൽ നഫീസാബീവിയുടെ പേരിലുള്ള ലൈസൻസ് സ്ഥിരമായി റദ്ദുചെയ്ത് മറ്റൊരു ലൈസൻസിയുടെ കീഴിൽ സബ് ഡിപ്പോയായി പ്രവർത്തിച്ചു വരുകയായിരുന്നു. ലൈസൻസിയുടെ മകൻ അനന്തരാവകാശം ലഭിക്കുന്നതിനുവേണ്ടി ഹൈകോടതിയിൽ കൊടുത്ത കേസ് അദ്ദേഹത്തിന് പ്രതികൂലമായി വിധി വന്നതിനെത്തുടർന്ന് ഡിപ്പോയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥർ എത്തി നടപടികൾ ആരംഭിച്ചു. ഇതറിഞ്ഞ് കാർഡുടമകൾ എത്തുകയും വാർഡ് മെംബർ രോഹിണിയുടെ നേതൃത്വത്തിൽ പുതിയ നോട്ടിഫിക്കേഷൻ വരുന്നതുവരെ ഡിപ്പോയുടെ തൽസ്ഥിതി തുടരണമെന്ന ആവശ്യത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടപടി നിർത്തി വെക്കുകയും മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഡിപ്പോ നിലനിർത്തി കാർഡുടമകളുടെ സൗകര്യാർഥം റേഷൻ സാധനങ്ങൾ വാങ്ങുന്നതിന് വകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് മെംബർ രോഹിണി പറഞ്ഞു. twatl kallambalam ration kada റേഷൻ കടയുടെ മുന്നിൽ പ്രതിഷേധിക്കുന്ന ഉപഭോക്താക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.