കേരള ആർട്സ് ഗ്രന്ഥശാല നവീകരിച്ച മന്ദിരം ഉദ്‌ഘാടനം ചെയ്തു

നെടുമങ്ങാട്: ജാതികോളമെഴുതാതെ പ്രവേശനം നേടാൻ കഴിയുന്ന മഹത്തായ രണ്ടു സ്ഥാപനങ്ങളാണ് ഗ്രന്ഥശാലകളും ആശുപത്രികളുമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു. പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ സാംസ്‌കാരിക പുരോഗതി ഉണ്ടാക്കിയെടുക്കാൻ ഗ്രന്ഥശാലകൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എസ്. സുനിത റീഡിങ് റൂം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. സുജിലാൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്​ ജെ. ലളിതയെ വി.കെ. മധു ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം കണ്ണൻ എസ്. ലാൽ, വാർഡ് അംഗം എൽ. മഞ്ജു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ. സൈമൺ സ്വാഗതവും ടി. രതീഷ് നന്ദിയും പറഞ്ഞു. ഫോട്ടോ : പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.