കിളിമാനൂർ: ജനകീയമുന്നേറ്റ സമിതി നേതാവായ സേതുവിനെയും ഗോപാലനെയും ക്വാറി ഉടമകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്രാഹ്മണ്യ- ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധമുന്നണി നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. വധശ്രമത്തിന് കേസെടുക്കുക, ക്വാറി അടച്ചു പൂട്ടുക, പൊലീസ് - കക്ഷിരാഷ്ട്രീയ-ഭരണകൂട കൂട്ടുകെട്ടിനെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു. തോപ്പിൽ എ.കെ.ആർ ക്രഷറിനെതിരെയാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. മുളയ്ക്കലത്തുകാവ് തോപ്പിൽ പട്ടികജാതി കോളനിയിൽ നടന്ന പ്രതിഷേധ സംഗമം പെൺപിളൈ ഒരുമൈ നേതാവ് ജി. ഗോമതി ഉദ്ഘാടനം ചെയ്തു. പൗരാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ, ആദിവാസി ഐക്യവേദി പ്രവർത്തക ചിത്ര നിലമ്പൂർ, മനുഷ്യാവ കാശ-മാധ്യമ പ്രവർത്തകരായ ഡോ. ഹരി പി.ജി, പ്രശാന്ത് സുബ്രഹ്മണ്യൻ, ജി. ഹരിദാസ്, കാർത്തികേയൻ കെ, മാരിയപ്പൻ നീലിപ്പാറ, വി.വി. ആനന്ദൻ, മിഥുൻ എസ്, ജോൺ കാണക്കാരി, സി.കെ. ഗോപാലൻ, തോമസ് ടി.ജെ, റഷീദ് മട്ടാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.