മംഗലപുരം: രഹസ്യ വിവരത്തെതുടന്ന് കഞ്ചാവ് ചില്ലറ വിൽപനക്കാരനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ആയുധശേഖരം കണ്ട് ഞെട്ടി. ചൊവ്വാഴ്ച മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ തോന്നയ്ക്കൽ എ.ജെ കോളജിന് സമീപത്താണ് സംഭവം. അഞ്ചു വാളുകളും അഞ്ചു കത്തികളും ഒരു എയർ ഗണ്ണും 20 ഗ്രാം കഞ്ചാവുമാണ് പൊലീസിന് ലഭിച്ചത്. ഫൈസൽ മൻസിലിൽ നൗഫലിന്റെ (21) വീട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപന നടത്തിവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ആയുധങ്ങൽ ശേഖരിച്ചുവെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ഏതെങ്കിലും ഗുണ്ടാസംഘങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ നൗഫലിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.