മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും -പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇൻ കേരള ബ്രാന്റ് വിൽപനശാലകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇത്തരം വിൽപന കേന്ദ്രങ്ങൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഉൽപാദിപ്പിച്ചതും മെയ്ഡ് ഇൻ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉൽപന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്നും മന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് തയാറാക്കിയ ഹ്രസ്വ ചിത്രം തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് പ്രചാരണ ചിത്രങ്ങളാണ് വകുപ്പ് പുറത്തിറക്കുന്നത്. കെ.എസ്. ഐ.ഡി.സി വാർത്താപത്രികയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം . മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്യം, കെ. സുധീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.