കിളിമാനൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന നടപടിക്കെതിരെ കെ.എസ്.ആർ.ടി.ഇ.എ കിളിമാനൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിത കാല നിരാഹാരസമരം അഞ്ചുദിനം പിന്നിട്ടു. തിങ്കളാഴ്ച നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ബി. സത്യൻ ഉദ്ഘാടനം ചെയ്തു. വത്സലകുമാർ, ഷാജഹാൻ, കെ. രാജേന്ദ്രൻ, രഘുനാഥൻ നായർ, ഷാജഹാൻ, സുധീർ, ഷാനിമോൻ, പ്രദീപ്, ബി. ശ്രീകുമാർ, മുരളീധരൻ, എസ്.എ. സജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.