ജോ​ലി​ക്കി​ടെ ത​മി​ഴ് വ​നി​ത ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ ത​മി​ഴ് വ​നി​ത ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. റി​യാ​ദി​ലെ അ​ല്‍ഫ​ലാ​ഹ് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഡോ. ​സ​ത്യ​ഭാ​മ​യാ​ണ്​ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് രോ​ഗി​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ സൗ​ദി ജ​ര്‍മ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 20 വ​ര്‍ഷ​മാ​യി അ​ല്‍ഫ​ലാ​ഹ് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​ണ്. ബ്രി​ട്ട​നി​ലു​ള്ള മ​ക​ന്‍ ഡോ. ​വ​രു​ണ്‍ റി​യാ​ദി​ലേ​ക്ക് തി​രി​ച്ചു. അ​മേ​രി​ക്ക​യി​ലു​ള്ള മ​റ്റൊ​രു മ​ക​ന്‍ നാ​ട്ടി​ലെ​ത്തും. ഭ​ര്‍ത്താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ചെ​യ​ര്‍മാ​ന്‍ റ​ഫീ​ഖ് പു​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ര്‍ വി​ങ്​ പ്ര​വ​ര്‍ത്ത​ക​ര്‍ രം​ഗ​ത്തു​ണ്ട്. death_sathyabhama ഫോ​ട്ടോ: ഡോ. ​സ​ത്യ​ഭാ​മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.