യു.സി.എം ഐക്യ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുനൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നന്തന്‍കോട് സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക ദേവാലയത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ സമ്മേളനം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെ​േറ്റാ ഉദ്ഘാടനം ചെയ്തു. നന്തന്‍കോട് സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയ വികാരി ഫാ. വൈ. ഡൈസണ്‍ അധ്യക്ഷത വഹിച്ചു. യു.സി.എം ആത്മീയ ഉപദേഷ്ടാക്കള്‍ ആയ ഫാ. മാത്യു നൈനാന്‍, റവ. എന്‍. അജി യു.സി.എം പ്രസിഡന്റ് ഡോ.കെ.ടി. ചെറിയാന്‍ പണിക്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ ഡോ. കോശി എം. ജോര്‍ജ്, കണ്‍വീനര്‍ ജോസഫ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സി.പി. മാത്യു എന്നിവര്‍ സംസാരിച്ചു. നവാഭിഷിക്തനായ ആര്‍ച്ച് ബിഷപ്പിനെ സമ്മേളനത്തില്‍ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.