കുതിരമാളികയും മെഴുക്​ മ്യൂസിയവും; സജീവമാവുകയാണ്​ കിഴക്കേകോട്ടയിലെ കാഴ്ചകളും

തിരുവനന്തപുരം: കോവിഡ് പിടിവിട്ടതോടെ കിഴക്കേകോട്ടയുടെ തെരുവുകൾ സഞ്ചാരികളാൽ നിറയുന്നു. രണ്ടുവർഷത്തെ അടച്ചിടൽ പുരാതന സ്മാരകങ്ങൾ ഉൾപ്പെടെ തകർച്ചയിലായിരുന്നു. മെല്ലെ അവ ഉണരുകയാണ്​. രാജവാഴ്ച്ചയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് ഇതിൽ പലതും. കിഴക്കേകോട്ടയിലെ കുതിരമാളികയും മെഴുക്​ മ്യൂസിയവും ആർട്ട്‌ ഗാലറിയുമെല്ലാം വിദേശികളെ ആകർഷിച്ചിരുന്നവയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായപ്പോൾ സഞ്ചാരികളുടെ വരവും നിലച്ചു. വാസ്തുഗവേഷകരുടെയും ആർക്കിടെക്​ചർ വിദ്യാർഥികളുടെയും റഫറൻസ് മേഖല കൂടിയാണ് തിരുവിതാംകൂറി‍ൻെറ കൊത്തുപണികൾ. കേരളത്തിനകത്തും പുറത്തുംനിന്ന്​ നിരവധിപേരാണ്​ ഈ പൈതൃകകാഴ്ചൾ കാണാനെത്തുന്നത്​. അതിൽ ചരിത്ര വിദ്യാർഥികളുണ്ട്​, വിദേശസഞ്ചാരികളുണ്ട്​, അയൽസംസ്ഥാനക്കാരുമുണ്ട്​. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയിരുന്ന പഠനകൂട്ടങ്ങളും വീണ്ടും കൊട്ടാരങ്ങളുടെ അകത്തളങ്ങളെ സജീവമാകുകയാണ്. കടുത്ത വേനലും അടുത്തിടെ പെയ്ത ​വേനൽമഴയും പ്രതികൂലമായെങ്കിലും സഞ്ചാരികളെ കാര്യമായി ബാധിച്ചിട്ടില്ല. റമദാൻ-ഈസ്റ്റർ കാലങ്ങൾ കഴിയുന്നത്തോടെ സഞ്ചാരികൾ കൂടുതലായി വരുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.