പേരൂർക്കട: മലയാള ഭാഷക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച കവിയാണ് പി. നാരായണക്കുറുപ്പെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. കവിയുടെ വസതിയിലെത്തി പത്മശ്രീ പുരസ്കാരം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏറെ സന്തോഷമുണ്ടെന്നും കവി പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 12ഓടെ കവിയുടെ പേരൂർക്കട ഇന്ദിര നഗറിലെ വസതിയിലെത്തിയ ചീഫ് സെക്രട്ടറിയെ അദ്ദേഹവും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പുരസ്കാരത്തിനൊപ്പം കവിയെ ചീഫ് സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. ഡൽഹിയിൽ താമസിക്കുന്ന ഇരുവരുടെയും സുഹൃത്തും സഹപ്രവർത്തകനുമായ പ്രമുഖ നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ളയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഒരു മണിക്കൂറോളം കവിയുടെ വസതിയിൽ ചെലവിട്ടശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്. നാരായണക്കുറുപ്പിന് നേരിട്ടെത്തി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കവിയുടെ വീട്ടിലെത്തി പത്മശ്രീ സമ്മാനിച്ചത്. നാരായണക്കുറുപ്പിന്‍റെ ഭാര്യ വിജയം കുറുപ്പ്, മക്കളായ വിവേക് നാരായണന്‍, ഡോ.വൃന്ദ, മുൻ മേയർ കെ. ചന്ദ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.