കാര്‍ ബൈക്കിന് പിറകില്‍ ഇടിച്ച് വിദ്യാർഥി മരിച്ചു

അമ്പലത്തറ: . അമ്പലത്തറ ബൈപാസില്‍ പുതുക്കാട് കല്യാണമണ്ഡപത്തിന് സമീപം തമാസിക്കുന്ന, വള്ളക്കടവ് സ്വദേശിയായ നിസാര്‍-ജിബിത ദമ്പതികളുടെ മകന്‍ സനദ്നയീം (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ മുട്ടത്തറ ഭാഗത്ത് സനദ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാർ ഇടിക്കുകയായിരുന്നു. സനദിനെ നാട്ടുകാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തി​െച്ചങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സനദി​െന ഇടിച്ച് തെറിപ്പിച്ച ശേഷം കാറില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും വാഹനത്തില്‍ ഉണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും ദൃക്​സാക്ഷികള്‍ പറയുന്നു. സനദിന്‍റെ സഹോദരങ്ങള്‍: മറിയം, നൂഹ. പടം സനദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.