കാട്ടാക്കട: കാട്ടാലമ്മയുടെ അനുഗ്രഹത്തിന് നൂറുകണക്കിന് കലങ്ങളിൽ പൊങ്കാല നിവേദിച്ച് ആത്മനിർവൃതിയോടെ ഭക്തർ മടങ്ങി. വ്യാഴാഴ്ച രാവിലെ 10ന് വാത്തി തങ്കപ്പൻ പണ്ടാരഅടുപ്പിൽ തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങി. പകൽ 12ന് വിശേഷാൽ പൂജക്ക് ശേഷമായിരുന്നു നിവേദ്യം. ക്ഷേത്രപരിസരത്തും മൂന്ന് റോഡുകൾ ചേരുന്ന പട്ടണത്തിലുമായി പുലർച്ച മുതൽ തന്നെ നൂറുകണക്കിന് ഭക്തർ പൊങ്കാലക്കുള്ള അടുപ്പുകൾ കൂട്ടിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദാഹജല, ഭക്ഷണ വിതരണവും നടന്നു. രാത്രി 12ന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമായി കൊടിയിറക്കി. ഇതോടെ പതിനൊന്ന് ദിവസത്തെ കാട്ടാൽ മുടിപ്പുരയിലെ തൂക്ക ഉത്സവം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.