സര്‍ക്കാര്‍ പ്രവര്‍ത്തനം യു.ഡി.എഫ് വിലയിരുത്തുന്നു; നാല്​ ഉപസമിതികൾ

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യു.ഡി.എഫ് ഏകോപനസമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്​ നാല്​ ഉപസമിതി രൂപവത്​കരിച്ചതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. സാമ്പത്തികവും ആസൂത്രണവും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലയിലെ പ്രവര്‍ത്തനമാണ് വിലയിരുത്തുക. സാമ്പത്തികവും ആസൂത്രണവും കമ്മിറ്റി ചെയര്‍മാനായി സി.പി. ജോൺ, അംഗങ്ങളായി എന്‍.കെ. പ്രേമചന്ദ്രന്‍, എന്‍. ഷംസുദ്ദീന്‍, പി.സി. തോമസ്, ജി. ദേവരാജന്‍, മാത്യു കുഴല്‍നാടന്‍, കെ.എസ്. ശബരീനാഥന്‍, വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാനായി മുന്‍മന്ത്രി കെ.സി. ജോസഫ്​, അംഗങ്ങളായി ഷിബു ബേബിജോണ്‍, റോജി ജോണ്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജോയി എബ്രഹാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍, ആരോഗ്യ ഉപസമിതി ചെയര്‍മാനായി എം.കെ. മുനീർ, അംഗങ്ങളായി അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.സി. വിഷ്ണുനാഥ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ബാബു ദിവാകരന്‍, എം.പി. സാജു, കൃഷി ഉപസമിതി ചെയര്‍മാനായി മോന്‍സ് ജോസഫ്​, അംഗങ്ങളായി എ.എ. അസീസ്, കുറക്കൊളി മൊയ്​തീന്‍, ടി. സിദ്ദീഖ്, റോയി കെ. പൗലോസ്, സലീം പി. മാത്യു, വാക്കനാട് രാധാകൃഷ്ണന്‍ എന്നിവരെയുമാണ്​ നിയോഗിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.