നവകേരള ഫെലോഷിപ്പിൽ പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണം -മെക്ക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ​നവകേരള പോസ്റ്റ്​ ഡോക്ടറൽ ഫെലോഷിപ്പിൽ പട്ടിക ജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക്​ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്​ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനത്തിൽ മുസ്​ലിം എം​പ്ലോയീസ്​ കൾചറൽ അസോസിയേഷൻ (മെക്ക) ആവശ്യപ്പെട്ടു. പ്രതിമാസം അര ലക്ഷം മുതൽ ലക്ഷം രൂപ വരെ 500 പേർക്ക്​ നൽകുന്ന ഉന്നത ഫെലോഷിപ്പിനുള്ള അപേക്ഷ ഫോറത്തിൽ അപേക്ഷക‍ന്‍റെ വിഭാഗം ചോദിച്ചിട്ടില്ല. ഫെലോഷിപ്​​ നിർണയത്തിൽ ഇത്​ ഘടകമായിട്ടില്ലെന്നാണ്​ ഇതു വ്യക്തമാക്കുന്നത്​. മെറിറ്റിനൊപ്പം സാമൂഹിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കുന്ന രീതിയായിരിക്കണം ഫെലോഷിപ്​ നിർണയത്തിലുമുണ്ടാകേണ്ടതെന്ന്​ ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.