ഫോട്ടോ dyfi എന്ന ഫയൽ നെയിമിൽ തിരുവനന്തപുരം: പുസ്തകപ്രസാധന രംഗത്ത് ചരിത്രംകുറിച്ച് അച്ചടിച്ച കാൽ ലക്ഷം കോപ്പികളും പ്രീ ബുക്കിങ്ങിലൂടെ വിറ്റുപോയ . മലയാളിയുടെ ജീവിതത്തെ രാഷ്ട്രീയവും സാംസ്കാരികവുമായി സ്പർശിച്ച 25 പേരുടെ യൗവനാനുഭവക്കുറിപ്പുകളുടെ സമാഹാരം ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് പ്രസിദ്ധീകരിച്ചത്. പിണറായി വിജയൻ, കോടിേയരി ബാലകൃഷ്ണൻ, എം.എ. ബേബി, സാറാ ജോസഫ്, മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, എം.കെ. സാനു, എം. മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാലചന്ദ്ര മേനോൻ, സെബാസ്റ്റ്യൻ പോൾ, ഡോ. ഖദീജാ മുംതാസ്, അശോകൻ ചരുവിൽ, ഷാജി എൻ. കരുൺ, കുരീപ്പുഴ ശ്രീകുമാർ, കമൽ, സന്തോഷ് ഏച്ചിക്കാനം, ഗോപിനാഥ് മുതുകാട്, ജോൺ ബ്രിട്ടാസ് വരെയുള്ളവരാണ് ഇരുനൂറിലധികം പേജുകളിലായി അനുഭവം വിശദീകരിക്കുന്നത്. പി. ബിജു ഓർമ മന്ദിരത്തിന്‍റെ ധനശേഖരണത്തിനായി പ്രസിദ്ധീകരിച്ച പുസ്തകം സി.പി.എം പി.ബി അംഗം എം.എ. ബേബി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ നേതാവും പുസ്തകത്തിന്‍റെ എഡിറ്ററുമായ ഡോ. ഷിജുഖാൻ, എ.എം. അൻസാരി, പ്രതിൻ സാജ് കൃഷ്ണ, വി. അനൂപ് എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്ക് വരുന്നവർക്കും കൂട്ടിരിപ്പുകാർക്കും വിശ്രമത്തിനായാണ് പി. ബിജു ഓർമ മന്ദിരം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.