തിരുവനന്തപുരം: സർക്കാർ സർവിസിൽനിന്ന് സ്വയം വിരമിക്കലിനായി കായിക, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ അപേക്ഷ സർക്കാർ തള്ളി. ദിവസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയാണ് ചീഫ് സെക്രട്ടറി വി.പി. ജോയ് നിരസിച്ചത്. നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ നിലവിലുള്ളതിനാലാണ് ശിവശങ്കറിന്‍റെ ആവശ്യം തള്ളിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലധികം സസ്പെൻഷനിലായിരുന്ന എം. ശിവശങ്കര്‍ മാസങ്ങൾക്ക് മുമ്പാണ് സർവിസിൽ തിരികെ പ്രവേശിച്ചത്. സ്വയം വിരമിക്കൽ അപേക്ഷ ഒരാഴ്ച മുമ്പാണ് ശിവശങ്കർ സർക്കാറിന് സമർപ്പിച്ചത്. തന്നെ കേസിൽ പ്രതി ചേർത്ത കേന്ദ്ര ഏജൻസികൾക്കെതിരെ സർവിസിൽ തുടർന്നുകൊണ്ട് നിയമപോരാട്ടം നടത്താൻ സാധിക്കില്ലെന്ന് കാണിച്ചാണ് വി.ആർ.എസ് അപേക്ഷ നൽകിയതെന്നാണ് വിവരം. എന്നാൽ, കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കൽ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ സർക്കാർ തള്ളിയത്. ഐ.എ.എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമീഷന്‍റെ അനുമതിപത്രം ആവശ്യമാണ്. കേസുള്ളതിനാൽ ഈ അനുമതിപത്രം ലഭിക്കില്ലത്രെ. ശിവശങ്കറിനെതിരെ കേന്ദ്ര ഏജൻസികളായ ഇ.ഡി, കസ്റ്റംസ് കേസുകളാണ് നിലവിലുള്ളത്. സ്വര്‍ണക്കടത്ത് കേസിന് പുറമെ വിജിലൻസ് അന്വേഷിക്കുന്ന ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കർ പ്രതിയാണ്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. വി.ആർ.എസ് എടുത്ത് വിദേശത്ത് സ്ഥിരതാമസമാക്കാമെന്ന് ശിവശങ്കർ ഉറപ്പ് നൽകിയിരുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അടുത്ത ജനുവരി വരെയാണ് ശിവശങ്കറിന്‍റെ സർവിസ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.