കാർ കത്തിനശിച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങരക്ക്​ സമീപം . തിങ്കളാഴ്ച രാത്രിയിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യചാനലിനായി വാടകക്ക്​ ഓടുന്ന കാറിനാണ് തീപിടിച്ചത്. ബാറ്ററിയിൽനിന്നുള്ള ഷോർട്ടാണ്​ അപകടകാരണമെന്ന് അഗ്​നിരക്ഷാസേന അധികൃതർ പറഞ്ഞു. കാർ പൂർണമായും കത്തി. അടുത്തുള്ള വസ്ത്രവ്യാപാരക്കടയിൽനിന്ന് തീ കെടുത്താനുള്ള ഉപകരണമുപയോഗിച്ച് ചാക്ക അഗ്നിരക്ഷാസേന നിലയത്തിലെ ഫയർമാന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇദ്ദേഹം ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്നു. പിന്നീട് ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ്​ തീ നിയന്ത്രണവിധേയമാക്കിയത്​. മരം വീണ്​ ഗതാഗതം മുടങ്ങി തിരുവനന്തപുരം: കൂറ്റൻ മരം റോഡിൽ വീണ് രണ്ടരമണിക്കൂറോളം ഗതാഗതം മുടങ്ങി. ഗോൾഫ് ലിങ്ക് റോഡിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ മരം അപകടാവസ്ഥയിലായിരുന്നു. ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി രണ്ടരമണിക്കൂർ എടുത്താണ് മരം മുറിച്ചുനീക്കിയത്. മരം വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതിബന്ധവും താറുമാറായി. മരം നീക്കിയശേഷമാണ് പ്രദേശത്ത് വൈദ്യുതിബന്ധവും പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.