എൽ.ഡി.സി, എൽ.ജി.എസ് റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവുകൾ നിശ്ചയിച്ചശേഷം

തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി), ലാസ്റ്റ് ഗ്രേഡ് സർവൻറ് (എൽ.ജി.എസ്) തസ്തികകളിൽ നിലവിലെയും പ്രതീക്ഷിത ഒഴിവുകളുടെയും എണ്ണം നിശ്ചയിച്ച ശേഷം മാത്രം റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനം. ഇരു തസ്തികളിലെയും ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി വിവിധ വകുപ്പുതലവന്മാർക്ക് കത്ത് നൽകി. ഈ മാസം 15ന് മുമ്പ് ഒഴിവുകൾ അറിയിക്കാനാണ് നിർദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. വകുപ്പുതലവന്മാർ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുക. ഇതോടെ ഇരുതസ്തികകളിലും റാങ്ക് ലിസ്റ്റിൽ ഉൾക്കൊള്ളിക്കുന്നവരുടെ എണ്ണം കുറഞ്ഞേക്കുമെന്നാണ് സൂചന. എൽ.ഡി.സി, എൽ.ജി.എസ് റാങ്ക്​ പട്ടികകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നത് പി.എസ്.സിക്കും സർക്കാറിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം നിയമന നിരോധനം ആരോപിച്ച് എൽ.ജി.എസ് റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരുമാസത്തോളം സമരം നടത്തിയത് തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സമരം പിന്നീട് മന്ത്രിതല ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. ഭാവിയിൽ ഇത്തരം ആരോപണങ്ങളും സമരങ്ങളും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ചുരുക്കാൻ പി.എസ്.സി തീരുമാനിച്ചത്. തുടർന്നാണ് നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളുടെ എണ്ണം തേടി കഴിഞ്ഞ മാസം പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഒഴിവുകളുടെ എണ്ണം ലഭിക്കുന്ന മുറക്ക്​ മേയ് ആദ്യവാരത്തോടെ നടപടികൾ പൂർത്തിയാക്കി റാങ്ക് പട്ടികകൾ പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് പി.എസ്.സി. മെഡിക്കൽ ഓഫിസർ (മർമ), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ (ഭരതനാട്യം), ലബോറട്ടറി ടെക്നീഷ്യൻ (ഡ്രഗ്സ്​ സ്റ്റാൻഡേഡൈസേഷൻ യൂനിറ്റ്), ജിയളോജിക്കൽ അസിസ്റ്റന്‍റ്​, ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്​മാൻ ഗ്രേഡ് 2, ആർമേച്ചർ വൈൻഡർ അടക്കം 41 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ തീരുമാനിച്ചു. കൊല്ലം ജില്ലയിൽ ഐ.എസ്​.എം./ഐ.എം.എസ്​./ആയുർവേദ കോളജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒന്നാം എൻ.സി.എ. മുസ്​ലിം, ഫയർ ആൻഡ് റെസ്​ക്യൂ സർവിസസിൽ ഫയർ ആൻഡ് റെസ്​ക്യൂ ഓഫിസർ (ൈഡ്രവർ) (െട്രയിനി),കേരള സ്റ്റേറ്റ് ഹാൻഡ്​ലൂം ഡെവലപ്മെന്‍റ്​ കോർപറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ, സ്റ്റീൽ ഇൻഡസ്​ട്രീസ്​ കേരള ലിമിറ്റഡിൽ പ്യൂൺ എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. അഭിമുഖം നടത്തും 1.തിരുവനന്തപുരം, കാസർകോട്​ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ (അറബിക്) രണ്ടാം എൻ.സി.എ. എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 426/2021). 2.ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ മാത്തമാറ്റിക്സ്​ (തമിഴ് മീഡിയം) ഒന്നാം എൻ.സി.എ. മുസ്​ലിം, ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 506/2020). 3.മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഏഴാം എൻ.സി.എ. ഒ.ബി.സി. (കാറ്റഗറി നമ്പർ 432/2021). 4.കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡിൽ അസിസ്റ്റൻ്റ് കമ്പയിലർ എൻ.സി.എ. ഈഴവ/ബില്ലവ/തിയ്യ (കാറ്റഗറി നമ്പർ 106/2021). 5.കേരള ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ റെക്കോഡിസ്റ്റ് (കാറ്റഗറി നമ്പർ 197/2020). 6.സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിൽ അസിസ്റ്റൻ്റ് പ്രഫസർ (മെറ്റീരിയ മെഡിക്ക)- പട്ടികവർഗം (കാറ്റഗറി നമ്പർ 518/2021). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും 1.വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ േഗ്രഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 338//2020). 2.കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ പ്യൂൺ കം-വാച്ചർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 4/2020). 3.ഡ്രഗ്സ്​ കൺേട്രാൾ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 337/2019). 4.വനിത ശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ്​. സൂപ്പർവൈസർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 299/2020). ഓൺലൈൻപരീക്ഷ നടത്തും 1.വിവിധ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമവകുപ്പിൽ എൽ.ഡി. ടൈപിസ്റ്റ്/ക്ലർക്ക് ടൈപിസ്റ്റ്/ടൈപിസ്റ്റ് ക്ലർക്ക് - വിമുക്തഭടന്മാർ മാത്രം (കാറ്റഗറി നമ്പർ 257/2021). 2.തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്​ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്​കൂൾ ടീച്ചർ (സോഷ്യൽ സയൻസ്​) മലയാളം മീഡിയം - തസ്​തികമാറ്റം മുഖേന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.