കാർഷിക, ഭക്ഷ്യ മേഖലകളിലെ കേന്ദ്രനയം തിരുത്തണം -മന്ത്രി ജി.ആർ. അനിൽ

കിളിമാനൂർ: കാർഷിക-ഭക്ഷ്യ വിതരണ മേഖലകളിലെ കേന്ദ്ര സർക്കാർ നയങ്ങൾ ജനദ്രോഹപരമാണെന്നും ഈ നയങ്ങൾ തിരുത്തണമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സി.പി.ഐ പഴയകുന്നു​മ്മേൽ ലോക്കൽ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഷു, ഈസ്റ്റർ, റമദാൻ എന്നിവ പ്രമാണിച്ച് സപ്ലൈകോയിലൂടെ ന്യായവിലക്ക് ഭക്ഷ്യ ഉല്പന്നങ്ങൾ വിതരണം ചെയ്യും. വിഷു പ്രമാണിച്ച് കാർഡിന് അനുസരിച്ച് റേഷൻകട വഴി വിതരണ ചെയ്യുന്ന ഭക്ഷ്യധാന്യത്തിൽ നേർപകുതി പച്ചരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വി. ധരളിക, ടി. താഹ, എസ്. സുനിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന പ്രതിനിധി വല്ലൂർ രാധാകൃഷ്ണൻ നായർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. എ. ഷീല രക്തസാക്ഷി പ്രമേയവും ടി.സന്തോഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.