കിളിമാനൂർ: വാലഞ്ചേരി റെസിഡൻഡസ് അസോസിയേഷൻ എല്ലാ ഏപ്രിൽ മാസവും പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന വെക്കേഷൻ ക്യാമ്പ് 'വേനൽത്തുമ്പികൾ' സമാപിച്ചു. പത്തനാപുരം എസ്.എ.എസ് കോളജ് അസി. പ്രഫസർ ഷാജി.എൻ. രാജ്, പ്രശസ്ത മജീഷ്യൻ മാസ്റ്റർ ആദർശ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രഫ. എം.എം. ഇല്യാസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, ഫ്രാക് ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു, ട്രഷറർ ജി. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.