സപ്ലൈകോ വിഷു, ഈസ്റ്റർ, റമദാൻ ഫെയറുകൾക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റമദാൻ ഫെയറുകൾ തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിങ്​ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന വിൽപനശാല കോമ്പൗണ്ടിൽ വൈകീട്ട്​ നാലിന്​ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. മന്ത്രി ആന്‍റണി രാജു അധ്യക്ഷതവഹിക്കും. ഏപ്രിൽ 11 മുതൽ മേയ് മൂന്നു വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുക. സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപനശാലകൾ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.