സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്​

നേമം: തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് പള്ളിച്ചൽ തൊഴിലുറപ്പ് കേന്ദ്രത്തിൽ നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ രമേശ്‌കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി. മല്ലിക സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബി. ശശികല, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ വി. വിജയൻ, വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി. മനോജ്‌, പഞ്ചായത്തംഗങ്ങളായ തമ്പി, രാകേഷ്, രാജേഷ്, സജികുമാർ, സുജാത, ശാരിക, ശാലിനി, അനുശ്രീ, ഗീത, പ്രീത, സരിത, മാലിനി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി കെ.വി. സുരേഷ് നന്ദി പറഞ്ഞു. സോഷ്യൽ ഓഡിറ്റ് റിസോർസ് പേഴ്സൺ ആശാറാണി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.