തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുള്ള മാമ്പഴങ്ങളുടെ കൊതിയൂറും രുചി വൈവിധ്യവുമായി തിങ്കളാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് തേൻ മാമ്പഴോത്സവം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അമ്പതിലധികം മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവും വിൽപനയുമാണ് നായനാർ പാർക്കിൽ സജ്ജമാക്കിയ മേളയിൽ ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 17 വരെയാണ് മേള. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. പ്രദർശനം കാണാനെത്തുന്നവരിൽനിന്ന് നറുക്കെടുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 20 പേർക്ക് നൂറുകിലോ മാമ്പഴം സൗജന്യമായി നൽകും. മല്ലിക, അൽഫോൻസ, പഞ്ചവർണ, സിന്ദൂരം, ഹിമാ പസന്ത്, പിയൂർ, കോട്ടുകോണം, ചക്കരക്കുട്ടി, സ്വർണലത, മൽഗോവ, നീലം, കാലാപാടി, പുളിശ്ശേരി മാമ്പഴം, താളി, മുവാണ്ടൻ, കർപ്പൂരം എന്നിങ്ങനെ 50ലേറെ മാമ്പഴങ്ങൾ മേളയിലെത്തും. മാമ്പഴ പായസം, മാമ്പഴ ഹൽവ, ഐസ്ക്രീം തുടങ്ങിയവയും ലഭിക്കും. തിരുവനന്തപുരം ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിൽ സൻെറർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും (സിസ്സ) വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അത്യുൽപാദന ശേഷിയുള്ള വിവിധയിനം ഒട്ടുമാവിൻ തൈകളുടെയും രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകളുടെയും തേനിന്‍റെയും തേൻ മൂല്യവർധിത ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും. അടുക്കള ഉപകരണങ്ങൾ മുതൽ എല്ലാത്തരം വീട്ടുസാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതരത്തിൽ പ്രദർശന വിപണന വ്യാപാരമേളയും സജ്ജീകരിക്കുന്നുണ്ട്. വിശാലമായ ഫുഡ് കോർട്ടുമുണ്ട്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.