തിരുവനന്തപുരം: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (22207), തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് (22208) എന്നിവ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഓടിത്തുടങ്ങുന്നു. ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം ബൈവീക്ക്ലി സൂപ്പർഫാസ്റ്റ് (22207) ഈ മാസം 15 മുതൽ സർവിസ് ആരംഭിക്കും. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരുവനന്തപുരത്തുനിന്ന് രാത്രി 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ ബൈവീക്ക്ലി സൂപ്പർഫാസ്റ്റ് (22208) ഏപ്രിൽ 17 മുതൽ ഓടിത്തുടങ്ങും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒരു ഫസ്റ്റ് ക്ലാസ് എ.സി, രണ്ട് ടു ടയർ എ.സി, എട്ട് ത്രീ ടയർ എ.സി, രണ്ട് സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.