ആറ്റിങ്ങൽ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ ഇസ്ലാം മുക്ക് ചെറുകരകോണം ഷൈജുവിന്റെ വീട്ടിലെ ആടാണ് രാവിലെ കിണറ്റിൽ വീണത്. വാർഡ് മെംബർ പെരുങ്കുളം അൻസർ സ്ഥലത്തെത്തുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ നാട്ടുകാരനായ സുമേഷ് ഇറങ്ങി ആടിനെ എടുത്തു. തുടർന്ന്, ഫയർഫോഴ്സ് സഹായത്തോടെ കരയിലെത്തിച്ചു. ജീവനക്കാരായ സജിത് ലാൽ, അസി. സ്റ്റേഷൻ ഓഫിസർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീനാഥ്, പ്രദീപ് കുമാർ, വൈശാഖൻ, പ്രമോദ്, ഹോം ഗാർഡ് സുധീർ, നിസാം എന്നിവർ പങ്കെടുത്തു. Twatl raksha pravarthanam കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.