മുടപുരം യു.പി സ്കൂളിൽ മികവുത്സവവും വാർഷികാഘോഷവും

ആറ്റിങ്ങൽ: മുടപുരം ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച മികവുത്സവവും വാർഷികാഘോഷവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർഥികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ​െമമന്റോയും മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺമാരായ വിനിത, സുലഭ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പി. പവനചന്ദ്രൻ, എസ്.വി. അനിലാൽ, എൻ. രഘു, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി, ബി.എസ്. സജിതൻ, ഹിമ ആർ. നായർ എന്നിവർ സംസാരിച്ചു. മികവുകളുടെ ദൃശ്യാവിഷ്‌കാരം, കുട്ടികളുടെ കലാപരിപാടികൾ, സുരീലി ഹിന്ദി ഉത്സവം എന്നിവയും നടന്നു. Twatl mudapuram ups മുടപുരം ഗവ.യു.പി സ്കൂളിൽ നടന്ന മികവുത്സവവും വാർഷികാഘോഷവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.