സ്ക്രിപ്ട് തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്‍റർ സംസ്ഥാന പ്രസിഡന്‍റായിരുന്ന അഡ്വ. ജോസ് വിതയത്തിലിന്‍റെ പേരിലുള്ള ഷീലാ ജഗധരനും അഡ്വ. രേണു പി.ഗോപാലനും നൽകും. മികച്ച ഉപഭോക്തൃ പ്രവർത്തനത്തിനുള്ള പുരസ്കാരമാണ് ഷീലാ ജഗധരന് നൽകുക. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിലെ പ്രവർത്തനത്തിനാണ് കോട്ടയം ജില്ലാ ഫോറം മെംബറായിരുന്ന അഡ്വ. രേണു പി. ഗോപാലിന് പുരസ്കാരം സമ്മാനിക്കുക. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 16ന് കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്‍ററിന്‍റെ 25ാം വാർഷിക പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ചിത്രം: Renu gopalan Sheela jagadaran
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.