കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി

നെടുമങ്ങാട്: തിങ്കളാഴ്ച ഉണ്ടായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നുപോയി. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്തു വീട്ടിൽ അബ്ദുൽ സലാമിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് പറന്നത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. മേൽക്കൂര പൂർണമായും പറന്ന്​ സമീപത്തെ പറമ്പിൽ വീഴുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഫോട്ടോ : കുറക്കോട് കുന്നുംപുറത്ത്​ അബ്ദുൽ സലാമിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.