അന്തർസംസ്ഥാന തൊഴിലാളികളെ രാത്രിയിൽ ആക്രമിച്ചു

കാട്ടാക്കട: കാട്ടാക്കട കോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈറ്റില്‍ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ രാത്രിയിലെത്തിയ സംഘം ആക്രമിച്ചു. അഞ്ചുതെങ്ങിൻമൂടിൽ കോടതി സമുച്ചയതിനായി നിർമാണം നടക്കുന്നിടത്ത് തിങ്കളാഴ്ച രാത്രി ഒമ്പത്​ മണിയോടെയായിരുന്നു ആക്രമണം. നിര്‍മാണ കമ്പനിയിലെ ഇരുപതോളം തൊഴിലാളികളെയാണ് മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മണ്ഡൽ (29), തപസ് സർക്കാർ (30), ഗണേഷ് നായക് (39), ഗാന്ധി മണ്ഡൽ (35) തുടങ്ങിയവർക്ക് പരിക്കേറ്റതായി കമ്പനി മാനേജര്‍ പൊലീസിനുനല്‍കിയ പരാതിയില്‍ പറയുന്നു. സംഘത്തിന്‍റെ അപ്രതീക്ഷിത ആക്രമണത്തില്‍ തൊഴിലാളികൾ നാലുപാടും ചിതറി ഓടി. പരിക്കേറ്റവരെ രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.