വാടക വീടൊഴിയാന്‍ പീഡനം; പൊലീസുകാരനെതിരെ പരാതിയുമായി വീട്ടമ്മ

വെള്ളറട: . ആര്യങ്കോട് ചെക്കുംമൂട് വാസന്തി ഭവനില്‍ സജിത എന്ന വീട്ടമ്മയാണ് മൂങ്ങോട് സ്വദേശിയായ പൊലീസുകാരന്‍ സജിക്കെതിരെ പരാതിയുമായെത്തിയത്. ഇയാളുടെ വീട്ടില്‍ വാടകക്ക് താമസിച്ചു വരികയാണ് സരിതയും വിദ്യാർഥിയായ മകളും. വാടക വീട് പെട്ടെന്ന് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും വീടും ഗേറ്റും പൂട്ടിയിടുക, ഗേറ്റില്‍ അനാവശ്യമായി കത്തെഴുതി ഒട്ടിക്കുക, വീട്ടിലെ ഫ്യൂസ് ഊരിയെടുക്കുക തുടങ്ങിയ നടപടികൾ ചെയ്തതായാണ് പരാതി. വീട് ഒഴിഞ്ഞുനല്‍കാന്‍ ഒരുമാസത്തെ സാവകാശം സജിത ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ലത്രെ. ബലം പ്രയോഗിച്ച് ഇറക്കിവിടാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും വനിതാ കമീഷനിലും പരാതി നല്‍കിയിരിക്കുകയാണ് വീട്ടമ്മ. ചിത്രം.സജിതയുടെ വാടക വീടിന്‍റെ ഗേറ്റ് പൊലീസുകാരന്‍ പൂട്ടിയ നിലയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.