പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: രണ്ടുപേര്‍ പിടിയില്‍ പാറശ്ശാല: അഞ്ചാലിക്കോണം കല്ലൂര്‍ക്കോണം മണലിവിള വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് സേവ്യര്‍ (32) ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് രണ്ടുപേരെ പിടികൂടി. പാറശ്ശാല പശൂവൂര്‍ക്കോണം മണലിവിള വീട്ടില്‍ രാജ്കുമാര്‍ (58), കന്യാകുമാരി ജില്ലയില്‍ വിളവൻകോട് ഇടക്കോട് വാവറവിള വീട്ടില്‍ ജയകുമാര്‍ (39) എന്നിവരെയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക്​ 1.30ന് ഇടിച്ചക്കപ്ലാമൂട് മേല്‍പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അനിഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്​ സമീപത്തു നിന്ന്​ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മരണത്തിനുകാരണം വീടിന് സമീപത്തുള്ളവരാണെന്ന് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ചതായി ആരോപിച്ച്​ അനീഷിനെതിരെ പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇൻ​െസ്പക്ടര്‍ അരുണി​െന്റ നേതൃത്വത്തിലുള്ള ​െപാലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. ചിത്രം.രാജ്കുമാര്‍ (58), ജയകുമാര്‍ (39).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.