മൈനർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല ബി.ടെക് മൂന്നാം സെമസ്റ്റർ മൈനർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം സർവകലാശാല വെബ്‌സൈറ്റിന്റെ 'ഫലങ്ങൾ' ടാബിന് കീഴിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗിനിലും ലഭ്യമാണ്. വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും ഏപ്രിൽ 11 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് വിദ്യാർഥിയുടെ ലോഗിൻ വഴി നേരിട്ടോ കോളജ് ഓഫിസ് മുഖേനയോ ഫീസ് അടയ്ക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിന് 500 രൂപയും പുനർമൂല്യനിർണയത്തിന് 600 രൂപയുമാണ് ഫീസ്. ടൈംടേബിൾ ഏപ്രിൽ 19 മുതൽ നടത്താനിരുന്ന ബി.ടെക് മൂന്നാം സെമസ്റ്റർ മൈനർ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.ktu.edu.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.