ഫോറൻസിക് വിദഗ്​ധ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് വിദഗ്​ധയും ചലച്ചിത്രതാരം ജഗദീഷിന്‍റെ ഭാര്യയുമായ ഡോ. പി. രമ (61) അന്തരിച്ചു. പ്രത്യേകതരം പാർക്കിൻസൺസ്​ രോഗം ബാധിച്ച്​ വർഷങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ട്​ നാലോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. പല പ്രമാദ കേസുകളിലും നിർണായക തെളിവുകൾ കണ്ടെത്തി പ്രതികൾക്ക്​ ശിക്ഷ വാങ്ങി നൽകാൻ ഔദ്യോഗിക ജീവിതത്തിൽ രമക്ക്​ കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക്​ വിഭാഗം മേധാവിയായിരിക്കെ അനാരോഗ്യംമൂലം 2019ൽ ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ എം.ബി.ബി.എസ്​ ജയിച്ചശേഷം​ ഫോറൻസിക്​ സയൻസിൽ ബിരുദാനന്തര ബിരുദം നേടി​. ആ കാലത്ത്​ സ്ത്രീകൾ കൂടുതലായി തെരഞ്ഞെടുക്കാത്ത മേഖലയായിരുന്നു ഫോറൻസിക്. മക്കൾ: ഡോ. രമ്യ (കിൽപോക്ക് മെഡിക്കൽ കോളജ്​, ചെന്നൈ), ഡോ. സൗമ്യ (തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം). മരുമക്കൾ: നരേന്ദ്രൻ നായർ (ഡി.ഐ.ജി, ചെന്നൈ സൗത്ത്​), ഡോ. പ്രവീൺ പണിക്കർ (മെഡിക്കൽ കോളജ്​, തിരുവനന്തപുരം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.