സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് കരിദിനമാചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ ഏപ്രില്‍ ഒന്നിന് അധ്യാപക-സര്‍വിസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും കരിദിനമായി ആചരിക്കും. 2013 ഏപ്രില്‍ ഒന്നിനാണ് അന്നത്തെ ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേൽപിച്ചത്. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ പുനഃപരിശോധന സമിതിയെ നിയമിക്കുകയും സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്​തെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ അതില്‍ ചര്‍ച്ച നടത്താനോ തയാറായിട്ടില്ല. വെള്ളിയാഴ്ച കറുത്ത ബാഡ്ജ് ധരിച്ച് ഓഫിസുകളില്‍ ഹാജരാകാനും ഉച്ചക്ക്​ ഒന്നിന്​ ഓഫിസ് സമുച്ചയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും സമരസമിതി ചെയര്‍മാന്‍ എന്‍. ശ്രീകുമാറും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.