വെള്ളക്കരത്തിൽ ഇന്ന്​ മുതൽ അഞ്ച്​ ശതമാനം വർധന

തിരുവനന്തപുരം: വെള്ളക്കരവും വെള്ളിയാഴ്ച മുതൽ വർധിക്കും. അഞ്ച്​​ ശതമാനമാണ്​ വർധന. കഴിഞ്ഞ വർഷവും അഞ്ച്​ ശതമാനം വർധിച്ചിരുന്നു. കടമെടുപ്പ്​ പരിധി ഉയർത്താനുള്ള വ്യവസ്ഥ എന്ന നിലയിൽ 2024 വരെ വർഷം അഞ്ച്​ ശതമാനം വീതം വർധിപ്പിക്കാനാണ്​ ധാരണ. ഗാർഹിക ഉപഭോക്താക്കൾക്ക്​ പുതിയ നിരക്ക്​ പ്രകാരം 1000 ലിറ്ററിന്​ 4.41 രൂപ നൽകേണ്ടി വരും. നിലവിൽ 4.20 രൂപയാണ്​. ഗാർഹികകേതര ഉപഭോക്താക്കൾക്ക്​ 1000 ലിറ്ററിന്‍റെ നിരക്ക്​ 15.75 രൂപയിൽനിന്ന്​ 16.54 രൂപ ആയി ഉയരും. വ്യവസായ കണക്​ഷനുകൾക്ക്​ 1000 ലിറ്ററിന്​ 44.10 രൂപയാവും. എല്ലാ സ്ലാബിലും അഞ്ചുശതമാനം വർധിക്കും. മാസം 15000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്ക്​ സൗജന്യം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.