വർക്കല: വർക്കലയിൽ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കാൻ നിവേദനം. വർക്കല റെയിൽവേ വെൽഫയർ അസോസിയേഷൻ പ്രവർത്തകരാണ് റെയിൽവേ മന്ത്രിക്ക് നിവേദനം അയച്ചത്. കോവിഡ് കാലത്ത് വർക്കലയിൽ നിർത്തലാക്കിയ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ് വീണ്ടും അനുവദിച്ച് കിട്ടണമെന്ന ആവശ്യം ഉന്നയിച്ചാണ് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, ജനറൽ മാനേജർ, ഡിവിഷനൽ റെയിൽവേ മാനേജർ, എം.പി എന്നിവർക്ക് നിവേദനം അയച്ചത്. ഗുരുവായൂർ നിന്നുവരുന്ന യാത്രക്കാർക്കും തമിഴ്നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതുമൂലം വളരെയേറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പുലർച്ചെ ചെറുകിട വ്യാപാരികൾ തിരുവനന്തപുരത്ത് പോയി സാധന സാമഗ്രികൾ വാങ്ങി തിരികെ പരശുരാം എക്സ്പ്രസിൽ വരുന്ന പതിവും സ്റ്റോപ്പില്ലാത്തതുമൂലം നിലച്ചു. 11 പാസഞ്ചർ ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നിടത്ത് അഞ്ചായി കുറഞ്ഞു. എല്ലാ പാസഞ്ചർ ട്രെയിനുകളും കാപ്പിൽ, ഇടവ അകത്തുമുറി സ്റ്റേഷനുകളിലെ സ്റ്റോപ് പുനരാരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. വർക്കല പോസ്റ്റ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് സി. പ്രസന്നകുമാർ, ലൈന കണ്ണൻ, ബ്രഹ്മാസ് മോഹനൻ, സപ്രു, സുനിൽ വി. ദേവ്, അരുൺ വർക്കല തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.