കാതോലിക്കാ ബാവക്ക്​ കവടിയാർ കൊട്ടാരത്തിന്‍റെ സ്നേഹാദരവ്​

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക്​ സ്നേഹാദരവുകൾ നൽകി തിരുവിതാംകൂർ രാജകുടുംബം. കവടിയാർ കൊട്ടാരത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് എന്നിവർ കാതോലിക്കാ ബാവയെ സ്വീകരിച്ചു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭയുടെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സഭ മാനേജിങ് കമ്മിറ്റി അംഗം ബാബുജി ഈശോ, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി എബ്രഹാം, ജയ്സൺ പി. വർഗീസ് എന്നിവരും കാതോലിക്കാ ബാവക്ക്​ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.