തിരുവനന്തപുരം: പുതിയ മദ്യവിൽപന ഔട്ട്ലെറ്റുകൾ തുടങ്ങുന്നത് ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് എതിരാണെന്നും ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്നും സി.എച്ച്. മുഹമ്മദ്കോയ എജുക്കേഷനൽ ട്രസ്റ്റിെന്റയും തിരുവനന്തപുരം മുസ്ലിം കൂട്ടായ്മവേദിയുടെയും യോഗം ആവശ്യപ്പെട്ടു. കഞ്ചാവും മറ്റ് ലഹരിപദാർഥങ്ങളുടെയും കച്ചവടത്തിന് വിദ്യാർഥികളെപോലും ചില അജ്ഞാതകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതായി മാധ്യമ വാർത്തകൾ വരുന്നത് ഗൗരവമായി കണ്ട് സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്നും യോഗം അഭ്യർഥിച്ചു. പ്രഫ. മീരാൻ മലുക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എ. നിസാറുദ്ദീൻ, അഡ്വ.പി. സിയാവുദ്ദീൻ, അഡ്വ.എം. താജുദ്ദീൻ, എ. ഷരിഫുദ്ദീൻ, പി.എം.അഹമ്മദ്കുട്ടി, ടി.എ. അബ്ദുൽ വഹാബ്, എം.എം. സലാഹുദ്ദീൻ, പാളയം അബ്ദുൽ മാജിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.