ആര്യനാട് ഗ്രാമപഞ്ചായത്തിന്​ ഡിജിറ്റൽ ബജറ്റ്

ഉൽപാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം ആര്യനാട്: ഉൽപാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 27.87 കോടി രൂപ വരവും 27.67 കോടി രൂപ ചെലവും 19.73 ലക്ഷം രൂപ മിച്ചവുമുള്ള ഡിജിറ്റൽ ബജറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീജ അവതരിപ്പിച്ചു. കാർഷികം, മൃഗസംരക്ഷണം, കൃഷി എന്നിവയുൾപ്പെടെയുള്ള ഉൽപാദനമേഖലക്ക്​ 1.38 കോടി രൂപയും വിദ്യാഭ്യാസം-കലാ-സാംസ്കാരിക-യുവജന ക്ഷേമത്തിന് 75 ലക്ഷം രൂപയും ആരോഗ്യ- കുടിവെള്ള- ശുചിത്വ മേഖലക്ക്​ 82 ലക്ഷവും ഭവനനിർമാണത്തിന് ഒരു കോടി രൂപയും പട്ടികജാതി പട്ടികവർഗ വികസനത്തിന് 55 ലക്ഷം രൂപയും തൊഴിലുറപ്പിന് 12 കോടിയും വകയിരുത്തി. പഞ്ചായത്ത് ഓഫിസിലെ പുതിയ കെട്ടിടത്തിന് 42 ലക്ഷം, പൊതു ശ്മശാനത്തിന് 33 ലക്ഷം, ഘടകസ്ഥാപനങ്ങളുടെ നവീകരണത്തിന് ഒമ്പത് ലക്ഷം, ബയോ കമ്പോസ്റ്റ് യൂനിറ്റിന് നാലുലക്ഷം, പൊതു കിണർ അറ്റകുറ്റപ്പണിക്ക്​ എട്ട് ലക്ഷം, പുതിയ കുഴൽ കിണറിന് 10 ലക്ഷം, പൊതു കിണർ നിർമാണത്തിന് പത്ത് ലക്ഷവും നീക്കിവെച്ചു. അതിദരിദ്രരുടെ ക്ഷേമത്തിന് രണ്ട് ലക്ഷവും വാഡുകളിലെ റോഡുകളിലെ നിർമാണത്തിനും മെയിന്റനൻസിനും 3.40 കോടി രൂപയും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷവും തൊഴിലുറപ്പ് വഴി സാമ്പത്തിക വർഷത്തിൽ മണ്ണ്-ജല സംരക്ഷണത്തിന് എട്ട് കോടി രൂപയും ചെലവഴിക്കാനാണ് ബജറ്റ് വിഭാവന ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് ആമുഖ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.