തിരുവനന്തപുരം: മലയാളി സ്റ്റാർട്ടപ് കമ്പനി ടെക്ജെൻഷ്യയിൽനിന്ന് വി കണ്‍സോള്‍ എന്ന വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം വാങ്ങാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാറിന്‍റെ വിഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ജേതാക്കളാണ് ടെക്ജെൻഷ്യ. വി കണ്‍സോളിനെ ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സ് ആപ്പായി കേന്ദ്രം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറും ഇത് വാങ്ങുന്നത്. ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള കമ്പനിയായ ടെക്ജെൻഷ്യ കേന്ദ്ര സർക്കാറിന്‍റെ ഒരു കോടി രൂപയും മൂന്ന് വർഷത്തേക്കുള്ള കരാറും നേടിയിട്ടുണ്ട്. രണ്ടായിരത്തോളം കമ്പനികളിൽ നിന്നാണ് 'വി കൺസോൾ' ആപ്പിനെ കേന്ദ്രം തെരഞ്ഞെടുത്ത്. ചേർത്തല ഇൻഫോ പാർക്കിലാണ് 'ടെക്െജൻഷ്യ' പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.