തിരുവനന്തപുരം: ഇന്ധന വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് നടത്തുന്ന പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവത്കരണ നയങ്ങൾ ആരംഭിക്കുംമുമ്പ് ലിറ്ററിന് 9.8 രൂപയായിരുന്നു രാജ്യത്തെ പെട്രോളിൻെറ വില. ഇന്ന് അത് 100 രൂപ കടന്നിരിക്കുന്നു. ഡീസൽ വില ലിറ്റിന് 4.8 രൂപയായിരുന്നത് 100 രൂപക്ക് അരികിലെത്തി. സമാന സ്ഥിതിയാണ് പാചകവാതക കാര്യത്തിലുമുള്ളത്. രണ്ടാം യു.പി.എ സർക്കാർ പെട്രോളിൻെറ വിലനിയന്ത്രണം നീക്കംചെയ്തു. എൻ.ഡി.എ സർക്കാർ ഡീസലിൻെറ വിലനിയന്ത്രണവും എടുത്തുമാറ്റി. സബ്സിഡിയുടെ ഭാരം കുറക്കാനെന്ന് പ്രഖ്യാപിച്ചായിരുന്നു ഈ നടപടികൾ. ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ലോക്കൽ കമ്മിറ്റി പരിധിയിൽ നടക്കുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ മുഴുവൻ പേരും രംഗത്തിറങ്ങണമെന്ന് കോടിയേരി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.