തിരുവനന്തപുരം: കീഴ്കോടതികളിൽനിന്ന് ജാമ്യം ലഭിച്ച യു.എ.പി.എ കേസുകളിൽ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകർ. യു.എ.പി.എ നിയമം കൊണ്ടുവന്ന സമയത്ത് അന്യായ കേസുകളും അറസ്റ്റും തടയാൻ വിചാരണ ആരംഭിക്കുംമുമ്പ് ലഭ്യമായ തെളിവും വസ്തുതകളും സർക്കാർ സ്വതന്ത്ര പരിശോധനക്ക് വിധേയമാക്കണമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയിരുന്നു. പരിശോധന അനന്തമായി നീളാതിരിക്കാൻ സമയക്രമവും നിശ്ചയിച്ചിരിക്കുന്നു. ഈ സമയക്രമം കർശനമായി പാലിക്കണമെന്ന് വിധിച്ചുകൊണ്ടാണ് കേരള ഹൈകോടതി, തടവിൽ കഴിയുന്ന രൂപേഷിനെ മൂന്ന് കേസുകളിൽ കുറ്റമുക്തനാക്കിയത്. ഹൈകോടതി സിംഗ്ൾ ബെഞ്ച് മുമ്പ് ഇതേ കാരണത്താൽ ഈ കേസുകളിൽ കുറ്റമുക്തനാക്കിയെങ്കിലും കേരളം സുപ്രീംകോടതിയിൽ അപ്പീൽ പോയി. ഇനിയും അപ്പീലിനു പോകാതെ വിധി സ്വീകരിക്കാന്‍ സർക്കാര്‍ സന്നദ്ധമാകണമെന്ന് ബി.ആർ.പി. ഭാസ്‌കർ, സച്ചിദാനന്ദൻ, ഡോ. പി.കെ. പോക്കർ, ബി. രാജീവൻ, ഡോ. ആസാദ്, ടി.ടി. ശ്രീകുമാർ, കുസുമം ജോസഫ്, ഡോ. ജെന്നി റൊവീന, കെ.ടി. റാംമോഹൻ, സാറ ജോസഫ്, എം.എൻ. രാവുണ്ണി, സതി അങ്കമാലി, സജീദ് ഖാലിദ്, കെ. അജിത, ആർ. അജയൻ, കെ.എസ്. ഹരിഹരൻ, അംബിക, എം. സുൽഫത്ത്, സോണിയ ജോർജ്, ഡോ. എം.എം. ഖാൻ, എ.എം. നദ്‌വി, കെ.പി. സേതുനാഥ്, അഡ്വ. മധുസൂദനൻ, അഡ്വ. ഭദ്രകുമാരി, അഡ്വ. സുഗതൻ പോൾ, ശ്രീജ നെയ്യാറ്റിൻകര, പ്രമോദ് പുഴങ്കര, ജോളി ചിറയത്ത്, റെനി ഐയിലിൻ, മാഗ്ലിൻ ഫിലോമിന, അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.