കിളിമാനൂരിൽ വ്യാപാരിയുടെ മരണം: അപകടം മൂലമെന്ന് ​െപാലീസ്

കിളിമാനൂർ: കിളിമാനൂരിൽ വ്യാപാരിയു​േടത്​ അപകടമരണമാണെന്നും കാരണമായ വാഹനത്തിന്‍റെ ഡ്രൈവർ അറസ്റ്റിലായതായും ​െപാലീസ്. പോങ്ങനാട് കുന്നുംപുറത്ത് പുത്തൻ വീട്ടിൽ സജി (42)യാണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 21ന് രാത്രി 10.30ഓടെയാണ് ശിൽപ ജങ്ഷൻ-കടമ്പാട്ടുകോണം-പുളിമൂട് റോഡിൽ പാറയിൽ കട എന്ന സ്ഥലത്ത് വാഹനാപകടം നടന്നത്. കിളിമാനൂർ സ്വകാര്യ മാർക്കറ്റിലെ വ്യാപാരിയായിരുന്ന കല്ലറ കെ.ടി കുന്ന് ചെറുവാളം ആതിര ഭവനിൽ മണികണ്ഠന്​ (45) അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും മരിക്കുകയും ചെയ്​തു. അപകടം കൊലപാതകമാണെന്ന രീതിയിൽ വാർത്തകൾ പരന്നു. തുടർന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്​കരിച്ചു. അന്വേഷണത്തിൽ സജി കർണാടകയിലേക്ക് പോയതായി മനസ്സിലാക്കി. തുടർന്ന് ടി. സവാദ് ഖാൻ, സി.പി.ഒമാരായ ഷംനാദ്, റിയാസ് എന്നിവരടങ്ങിയ സംഘം കർണാടകയിലെ പുരൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്വാർട്ടേഴ്സിൽ നിന്ന്​ സജിയെ പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.