ഇന്നും പണിമുടക്കുമെന്ന്​ സർവിസ്​ സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പൊതുപണിമുടക്കിൽ ഏർപ്പെടുന്നത്​ തടഞ്ഞ്​ സർക്കാർ പുറപ്പെടുവിച്ച ഡയസ്​നോൺ നി‍ർദേശം അം​ഗീകരിക്കില്ലെന്ന് സ‍ർവിസ് സംഘടനകൾ. മുൻകൂട്ടി നോട്ടീസ് നൽകിയാണ് സമരമെന്നും അതെങ്ങനെ ചട്ടലംഘനമാകുമെന്നും സ‍ർവിസ് സംഘടനാ നേതാക്കൾ ചോദിച്ചു. രണ്ടു​ മാസം മുമ്പ്​ പ്രഖ്യാപിച്ച സമരമാണിത്​. എല്ലാ വിഭാഗം ജീവനക്കാരും പണിമുടക്കിനോട്​ സഹകരിക്കുന്നുണ്ട്​. ആ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ മാത്രം അതിൽ നിന്ന്​ മാറിനിൽക്കുന്നത്​ എന്തിനാണ്​. അതിനാൽ ഇന്നും സമരത്തിൽ പ​ങ്കെടുക്കുമെന്ന്​ എൻ.ജി.ഒ യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ ഉൾപ്പെടെ ​സംഘടന നേതാക്കൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.